ചുവടുകൾ വീണ്ടും മാറ്റുവാനൊരുങ്ങി ഓപ്പോ. ഓപ്പോ വാച്ച് 2 സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കാനൊരുങ്ങുന്നു. 16 ജിബി സ്റ്റോറേജുമായി ഓപ്പോ വാച്ച് 2 എത്തുവാനാണ് സാധ്യത. സ്മാര്‍ട്ട് വാച്ചില്‍ വൃത്താകൃതിയിലുള്ള ഡയല് എഡിഷനും നൽകിയിട്ടുണ്ട്. ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ് സെന്‍സര്‍, Spo2 സെന്‍സര്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ആരോഗ്യവും ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട ഫീച്ചര്‍ മോഡുകളും വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോളോ 4 ചിപ്പ് വാച്ചിന്റെ ചാര്‍ജ് ഉപയോഗപ്പെടുത്തുന്നത് കുറയ്ക്കുമെന്നും വിവരമുണ്ട്.
എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്
വാച്ച് അപ്പോളോ 4 ചിപ്പിനൊപ്പം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ വെയര്‍ 4100 ചിപ്പില്‍ പ്രവര്‍ത്തിക്കുമെന്നും പ്രീവിയസ് ജനറേഷന് സ്മാര്‍ട്ട് വാച്ച് സ്നാപ്ഡ്രാഗണ്‍ വെയര്‍ 3100 ചിപ്പില്‍ പ്രവര്‍ത്തിക്കുമെന്നും വിവരം നൽകുന്നു. 46 എംഎം വേരിയന്റ് ഡസ്റ്റ് ഗ്രേ, മൈന്‍ ഷാഫ്റ്റ്, സ്റ്റീല്‍ ബ്ലൂ കളര്‍ ഓപ്ഷനുകളിലായിരിക്കും വാച്ച് എത്തുക. സ്മാർട്ട് വാച്ചിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഓപ്പോ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക