മൂവാറ്റുപുഴ: ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിന് ഇടയില്‍ തീപിടിച്ചു. തൃക്കളത്തൂര്‍ നടുവേലില്‍ പി.കെ. രമേശന്റെ വീട്ടിലെ അടുക്കളയിലാണ് തീപിടിത്തം ഉണ്ടായത്. രമേശന് അടുക്കളയില്‍ പുതിയ സിലിണ്ടര്‍ മാറ്റിവയ്ക്കുന്നതിനിടയില്‍ സംഭവം നടന്നത്.
അടുക്കളയിലെ വാതിലും ജനലും കുറച്ച് പ്ലാസ്റ്റിക് പാത്രങ്ങളും ഭാഗികമായി കത്തിയമർന്നിട്ടുണ്ട്. തീ വ്യാപിക്കുമ്പോൾ രമേശനും ഭാര്യയും ഓടി മറ്റൊരുഭാഗത് മാറിയതിനാൽ വലിയ രീതിയിലുള്ള അപകത്തിൽ നിന്നൊഴിവായി. അഗ്നിരക്ഷാ സേനപെട്ടന്ന് തന്നെ എത്തി തീ അണക്കുകയായിരുന്നു.
സ്റ്റേഷന് ഓഫീസര്‍ ടി.കെ. സുരേഷിന്റെ നേതൃത്വത്തില്‍ അബ്രഹാംപോള്, നന്ദുമനോജ്, ഷിബു സി.എസ്, നിബിന് ബോസ്, വിനോദ് ,അനന്തു ആര്, അനീഷ് കുമാര്‍, ലിബിന് ജയിംസ്, വര്‍ഗീസ് എം.യു എന്നിവര്‍ അടങ്ങിയ സംഘമാണ് സംഭവ സ്ഥലത്തെത്തിയത് സ്ഥലത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക