മൂവാറ്റുപുഴ പീഡന കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിക്കെതിരെ അമ്മ രംഗത്ത്. മകളെ പീഡിപ്പിച്ചത് തന്റെ ജേഷ്ഠന്റെ ഭാര്യക്ക് അറിയാമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി. പീഡന വിവരം തന്നില്‍ നിന്നും മറച്ചുവെന്നും തന്നെ മാറ്റി നിര്‍ത്തിയാണ് മകളെ കൊണ്ട് മൊഴി പറയിപ്പിച്ചതെന്നും അമ്മ പ്രതികരിച്ചു
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദ് കൂടി പ്രതിയായ മൂവാറ്റുപുഴ പോത്താനിക്കാട് പീഡനേ കേസിലാണ് പുതിയ ആരോപണം വരുന്നത്. പ്രധാന പ്രതിയായ റിയാസ് പീഡിപ്പിച്ചത് 16കാരിയെയാണ്. സഹോദരഭാര്യ കുട്ടിയുമായി പല ഇടത്തും പോകുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുകയും ചെയ്തെന്നാണ് വിവരങ്ങൾ. പെണ്‍കുട്ടി ഉറങ്ങാന്‍ മാത്രമേ വീട്ടിലേക്ക് വരാറുള്ളൂ എന്നാണ് അമ്മ പറയുന്നത്. സഹോദരനും ഭാര്യയുമാണ് മകള്‍ പീഡിപ്പിക്കപ്പെട്ടു എന്ന് തന്നെ അറിയിക്കുന്നതെന്നും അമ്മ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക