കോൺഗ്രസിലെ മുൻ എം എൽ എമാരും ചില നേതാക്കളും തോൽപിക്കാൻ ശ്രമിച്ചെന്ന് കോൺഗ്രസ് സ്ഥാനാർഥികളുടെ പരാതി. കെ പി സി സി നിയോഗിച്ച കെ എ ചന്ദ്രൻ കമ്മിഷന് മുന്നിലാണ് സ്ഥാനാർഥികളായിരുന്നവർ പരാതികൾ പറഞ്ഞത്.
വർക്കലയിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ബി ആർ എം ഷഫീർ, കാട്ടാക്കട സ്ഥാനാർഥിയായിരുന്ന മലയിൻകീഴ് വേണുഗോപാൽ, നെടുമങ്ങാട്ടെ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി എസ് പ്രശാന്ത്, തിരുവനന്തപുരം സ്ഥാനാർഥിയായിരുന്ന വി എസ് ശിവകുമാർ, പാറശാല സ്ഥാനാർഥിയായിരുന്ന അൻസജിത റസൽ എന്നിവരാണ് കെ എ ചന്ദ്രൻ കമ്മിഷന് മുന്നിൽ പരാതി അറിയിച്ചത്.
മുൻ എം എൽ എമാരും മുതിർന്ന കോൺഗ്രസ് നേതാക്കളുമായ എ ടി ജോർജ്, വർക്കല കഹാർ, പാലോട് രവി, എൻ ശക്തൻ എന്നിവർക്കെതിരെയാണ് സ്ഥാനാർഥികൾ പ്രധാനമായും പരാതി ഉന്നയിച്ചത്.
ജയിക്കാൻ അനുകൂല സാധ്യതയുണ്ടായിരുന്ന ഈ മണ്ഡലങ്ങളിൽ കാലുവാരി തോൽപിച്ചെന്നാണ് സ്ഥാനാർഥികൾ കമ്മിഷനെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക