തെന്നിന്ത്യയിലെ മുൻനിര നായികയാണ് തമന്ന. അഭിനയപ്രാധാന്യമുള്ള റോളുകളും ഗ്ലാമർ റോളുകളും അനായാസേന കൈകാര്യം ചെയ്യുന്ന ഈ നടിയ്ക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ തമന്ന വർക്കൗട്ട് വീഡിയോകളും ബ്യൂട്ടി ടിപ്സുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ, പുതിയൊരു ബ്യൂട്ടി ടിപ്സാണ് താരം പങ്കുവച്ചിരിക്കുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ മുഖം വീർത്തിരിക്കുന്നതിനെയാണ് പഫിനസ്സ് എന്ന് പറയുന്നത്.
ഒരു ബൗളിൽ നിറച്ച് വെള്ളമെടുക്കുക. ഇതിലേക്ക് ഐസ് ക്യൂബുകൾ ഇടുക. ശേഷം ഈ വെള്ളത്തിൽ അൽപ്പ നേരം മുഖം മുക്കിവയ്ക്കുക. ദിവസവും ഇങ്ങനെ ചെയ്താൽ പഫിനസ്സ് മാറുന്നതാണ്.
തനിക്ക് സാധാരണയായി രാവിലെ പഫിനസ്സ് ഉണ്ടാവാറുണ്ടെന്നും തമന്ന പറയുന്നു. ദിവസവും താൻ ഇത് ചെയ്യാറുണ്ടെന്നും തമന്ന വീഡിയോയിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക