പാലക്കാട്: പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. പറലോടി സ്വദേശി വേലുക്കുട്ടിയാണ് മരിച്ചത്. ഇയാൾ പലിശക്കാരുടെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. ട്രെയ്നിൽ നിന്നും ചാടുകയായിരുന്നു. മകളുടെ വിവാഹ ആവശ്യങ്ങൾക്കായി 3 ലക്ഷത്തോളം രൂപ ഇയാൾ പലിശക്കാരിൽ നിന്നും കടമെടുത്തിരുന്നു. ഇതിനെ തുടർന്ന് പലിശക്കാരുടെ ഭാഗത്ത് നിന്നും നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി മകൻ വിഷ്ണു പറഞ്ഞു. പലിശക്കാർക്കെതിരെ ഹേമാംബിക നഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പാലക്കാട് സ്വദേശികളായ പ്രകാശൻ, ദേവൻ, സുധാകരൻ എന്നിവരാണ് ഭീഷണിപ്പെടുത്തിയത്. 3 ലക്ഷം രൂപ കടമെടുത്തപ്പോൾ 10 ലക്ഷം രൂപ മടക്കി നൽകിയെന്നും പറയുന്നു. എന്നിട്ടും ഭീഷണി ആവർത്തിക്കുകയായിരുന്നു. പലിശക്കാർക്കെതിരെ ഹേമാംബിക നഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക