ജാര്‍ഖണ്ഡിലെ റാഞ്ചി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ഇന്‍ ലോ (എന്‍.യു.എസ്.ആര്.എല്‍.) നോണ്‍ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അയക്കാനുള്ള, അവസാന തീയതി ജൂലായ് 26. വിശദ വിവരങ്ങള്‍ക്ക് http://www.nusrlranchi.ac.in/ സന്ദർശിക്കുക.
കോഴ്സുകൾ-
1. പിഎച്ച്.ഡി. ലോ ആന്‍ഡ് പിഎച്ച്.ഡി. ഇന്റര്‍ ഡിസിപ്ലിനറി(ഫുള്‍ടൈം/പാര്‍ട്ട് ടൈം) ലോ പിഎച്ച്.ഡി.ക്ക് എല്‍എല്‍.എം. വേണം. ഇന്റര്‍ ഡിസിപ്ലിനറി പിഎച്ച്.ഡി.ക്ക് നിയമബിരുദവും ഏതെങ്കിലും സ്ട്രീമില്‍ പോസ്റ്റ് ഗ്രാജ്വേഷനും വേണം.
2. രണ്ടുവര്‍ഷ എല്‍എല്‍.എം: അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് ബി.എ./ബി.എസ്സി./ബി.കോം/ബി.ബി.എ.എല്‍എല്‍.ബി. അല്ലെങ്കില്‍ മൂന്നുവര്‍ഷ നിയമ ബാച്ചിലര്‍ ബിരുദം.
നിയമ യോഗ്യത നിര്‍ബന്ധമില്ലാത്ത മറ്റുപ്രോഗ്രാമുകള്‍
3. മാസ്റ്റേഴ്സ് പ്രോഗ്രാം ഇന്‍ ലോ ആന്‍ഡ് പോളിസി (രണ്ടുവര്‍ഷം)
4. ഒരുവര്‍ഷ പി.ജി. ഡിപ്ലോമ ഇന്‍ ട്രൈബല്‍ ലോ
5. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ആനിമല്‍ വെല്‍ഫെയര്‍ ലോ
6. ഇ-എക്സിക്യുട്ടീവ് ഡിപ്ലോമ ഇന്‍ ലോസ് റിലേറ്ററിങ് ടു ചൈല്‍ഡ് റൈറ്റ്സ് ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍
7. ഇ-എക്സിക്യുട്ടീവ് ഡിപ്ലോമ ഇന്‍ മൈന്‍സ് ആന്‍ഡ് മിനറല്‍സ് ലോ
8. ഇ-എക്സിക്യുട്ടീവ് ഡിപ്ലോമ ഇന്‍ ഐ.പി.ആര്.
9. അണ്ടര്‍ ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ലോ
പ്രതികരിക്കാൻ ഇവിടെ എഴുതുക