കുവൈത്ത് സിറ്റി: മദ്യം നിർമിച്ച് വിൽപ്പന നടത്തിയ കേസിൽ 3 പ്രവാസികൾ അറസ്റ്റിലായി. വ്യാപകമായി മദ്യനിര്‍മാണം നടത്തിവന്ന മൂന്ന് പ്രവാസികള്‍ ആണ് കുവൈത്തില്‍ പിടിയിലായത്. ഫഹാഹീലിലാണ് മദ്യ നിർമാണത്തിനായി വിപുലമായ സൗകര്യങ്ങളോടെ മദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
അഹ്മദി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും, അഹ്മദിയിലെ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പരിശോധന നടത്തിയത് . പരിശോധനയിൽ നിര്‍മാണം പൂർത്തിയായി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരം ഇവിടെയുണ്ടായിരുന്നു. ഇതിനോടൊപ്പം മദ്യ നിര്‍മാണത്തിനാവശ്യമായ നിരവധി ഉപകരണങ്ങളും ഇവിടെ നിന്ന് അധികൃതര്‍ പിടികൂടിയിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക