സമാധാനത്ത് ബാറുകൾ തുറക്കാനുള്ള സമയക്രമത്തിൽ മാറ്റം. ഇനി മുതൽ ബാറുകളും ബിയർ, വൈൻ പാർലറുകളും രാവിലെ ഒൻപത് മുതൽ വൈകീട്ട് ഏഴ് മണിവരെ പ്രവർത്തിക്കും. മാത്രമല്ല, മദ്യ വിതരണം പാഴ്സലായി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഔട്ട്ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇപ്പോൾ രാവിലെ 11 മുതൽ വൈകീട്ട് ഏഴ് മണിവരെയാണ് ബാറുകൾ പ്രവർത്തിക്കുന്നത്. വെയർ ഹൗസ് മാർജിൻ ബെവ്കോ വർധിപ്പിച്ചതിനെ തുടർന്ന് ബാറുകൾ വീണ്ടും അടച്ചിരുന്നു.
എന്നാൽ, ഈ പ്രശ്നം പരിഹരിക്കാമെന്ന് സർക്കാർ അസോസിയേഷന് ഉറപ്പുനൽകിയെങ്കിലും ഇക്കാര്യത്തിലൊരു തീരുമാനമുണ്ടാകുന്നത് വരെ ബാറുകൾ പ്രവർത്തിക്കുകയില്ലെന്നായിരുന്നു അസോസിയേഷന്റെ തീരുമാനം. എങ്കിലും കഴിഞ്ഞ ദിവസം മുതൽ തന്നെ ബാറുകൾ പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക