കനത്ത മഴയിൽ വിറങ്ങലിച്ചിരിക്കുകയാണ് മഹാരാഷ്ട്ര. ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിൽ 47 പേർക്കാണ് ജീവൻ നഷ്ടമായത്. കനത്ത മഴയ്ക്കൊപ്പം മണ്ണിടിച്ചിലും ശക്തമായിട്ടുണ്ട്. മഴയെ തുടർന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂർ നേരത്തേയ്ക്കാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പുണെ, സത്താറ, കോലാപുര്‍ തുടങ്ങിയ പടിഞ്ഞാറന്‍ ജില്ലകളിലും കൊങ്കണ്‍ തീരദേശ ജില്ലകളായ റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വാക്സിനേഷനിൽ സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ മുന്നിലെന്ന് മുഖ്യമന്ത്രി
റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മാത്രമല്ല, മലയോര മേഖലകളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതാണ് മുന്നറിയിപ്പുണ്ട്. ഇതേ തുടർന്ന് പ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശവും നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക