ടോക്കിയോ: ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്കി കൊണ്ട് മേരി കോം വനിതകളുടെ 48-51 കിലോ വിഭാഗം ബോക്സിംഗിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിപ്പിച്ചു.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് ആറുതവണ ലോക ചാമ്പ്യയായ മേരി കോം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 4-1 എന്ന സ്കോറിനായിരുന്നു വിജയം.
ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം. നിലവില്‍ ലോക റാങ്കിംഗില്‍ മൂന്നാമതുള്ള താരം ഈ ഒളിമ്ബിക്സില്‍ സ്വര്‍ണ നേട്ടമാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക