കുട്ടനാട് : കൊവിഡ് വാക്സിന് വിതരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് കൈനകരിയില്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്ത പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍.
കുപ്പപുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശരത്ചന്ദ്ര ബോസിനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ 3 സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാളായ വൈശാഖ് വിജയനെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്.
കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദും, സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രഘുവരനും സംഘടനാ പ്രവര്‍ത്തകനായ വിശാഖ് വിജയനും ചേര്‍ന്ന് ഡോ.ശരത് ചന്ദ്രനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും, കൈയ്യേറ്റം ചെയ്ത് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക