കാർ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി യാഷിക ആനന്ദിനെതിരെ കേസെടുത്ത് പൊലീസ്.
അമിത വേഗം മൂലമാണ് അപകടം സംഭവിച്ചത്. റോഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് പൊലീസ് നടിക്കെതിരെ കേസെടുത്തത്. തുടർന്ന് യാഷികയുടെ ഡ്രൈവിങ്ങ് ലൈസൻസും പൊലീസ് വാങ്ങിയിട്ടുണ്ട്.
തമിഴ്നാട്ടിലെ മഹാബലിപുരത്തിന് സമീപം ഈസ്റ്റ് കോസ്റ്റ് റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. ശനിയായഴ്ച അർധരാത്രിയോടെയാണ് സംഭവം.
സുഹൃത്തുക്കളൊപ്പം സഞ്ചരിക്കവേ കാർ നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നടിയെയും സുഹൃത്തുക്കളെയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവ സ്ഥലത്ത് തന്നെ നടിയുടെ ഒരു സുഹൃത്ത് മരണപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക