Home COVID 19 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്​ പിന്നാലെ സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ വാക്​സിന്‍

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്​ പിന്നാലെ സ്വകാര്യ ആശുപത്രികളില്‍ നിന്നും സൗജന്യ വാക്​സിന്‍

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്​ പിന്നാലെ തമിഴ്​നാട്ടിലെ സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ്​ വാക്​സിനേഷന്‍ പദ്ധതിക്ക്​ തുടക്കം കുറിച്ച്‌​ സര്‍ക്കാര്‍. ചെന്നൈ കാവേരി ആശുപത്രിയില്‍ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിന്‍ പദ്ധതി ഉദ്​ഘാടനം ചെയ്​തു.

സ്വകാര്യ സ്​ഥാപനങ്ങള്‍ നല്‍കുന്ന കോര്‍പറേറ്റ്​ സാമൂഹിക ഉത്തരവാദിത്ത(സി.എസ്​.ആര്‍) ഫണ്ട്​ ചെലവഴിച്ചാണ്​​ പദ്ധതി നടപ്പാക്കുക. 137 സ്വകാര്യ ആശുപത്രികളിലാണ്​ ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.സി.​െഎ.​െഎ ഇതിനായി 2.20 കോടി രൂപ സംഭാവന നല്‍കിയതിനുപുറമെ മറ്റു കമ്ബനികളും ഫണ്ട്​ ​ൈകമാറിയിരുന്നു.

സൗജന്യ കുത്തിവെപ്പിനൊപ്പം പണം നല്‍കിയുള്ള വാക്​സിന്‍ കുത്തിവെപ്പെടുക്കാനും ഈ ആശുപത്രികള്‍ക്ക്​ അനുവാദമു​ണ്ട്​. സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്​സിനേഷന്‍ നടപടികള്‍ ആരംഭിക്കുന്നതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക്​ കുറയു​മെന്നാണ്​ വിലയിരുത്തല്‍.

Also Read :   വാതില്‍പ്പടി സേവന പദ്ധതി ഡിസംബറോടെ സംസ്ഥാന വ്യാപകമാക്കും: മുഖ്യമന്ത്രി