നയൻതാര നായികയാകുന്ന ത്രില്ലർ ചിത്രം ‘നേട്രിക്കണ്ണിന്റെ’ ട്രെയിലർ പുറത്ത്. ചിത്രത്തിൽ മലയാളി താരം അജ്മൽ അമീറാണ് വില്ലൻ വേഷത്തിലെത്തുന്നത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അന്ധയായ കഥാപാത്രമായാണ് നയൻതാര വേഷമിടുന്നത്.
നയൻതാരയുടെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനാണ് റൗഡി പിക്ച്ചേഴ്സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. കാർത്തിക് ഗണേഷ് ആണ് ഛായാഗ്രഹണം. ഗിരീഷാണ് സംഗീതം നൽകുന്നത്.
എഡിറ്റിങ്ങ് ലോറൻസ് കിഷോർ. കൊറിയൻ ത്രില്ലറിന്റെ ഒഫീഷ്യൽ റീമേക്കാണ് ചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി ഓഗസ്റ്റ് 13 ന് ഡിസ്നി ഹോട്സ്റ്റാർ വഴി നേട്രിക്കണ്ണ് പ്രദർശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക