യുഎഇയില്‍ പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണത്തിൽ 25 ശതമാനം കുറവ്. ജൂണില്‍ 60,000ലേറെ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദിവസനേ 2,000 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ ഈ മാസം ഇത് പ്രതിദിനം 1,500 രോഗികള്‍ എന്ന നിലയിലേക്ക് താഴ്ന്നു.
ആരോഗ്യ വിഭാഗം അധികൃതരുടെ പരിശ്രമങ്ങളും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയുടെയും ഫലമായാണ് കൊവിഡ് കേസുകള്‍ കുറഞ്ഞതെന്ന് അധികൃതര്‍ വിലയിരുത്തി. വാക്സിനേഷന് വര്‍ധിപ്പിച്ചതും പരിശോധനകള്‍ വ്യാപിപ്പിച്ചതും ഇതിന് കാരണമായി. ഡെല്‍റ്റ വകഭേദം യുഎഇയിലുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ച് ഒരു മാസം പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക