വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന പോത്തന്‍കോട്ടെ പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് കുഞ്ഞ് അതിഥി എത്തിയിരിക്കുകയാണ്.
ഒറ്റപ്രസവത്തില്‍ പിറന്ന അഞ്ച് കണ്‍മണികളിലെ മൂന്നാമത്തെയാള്‍ ഉത്തര അമ്മയായി. കുഞ്ഞ് ധാര്‍മ്മികിന്റെ വരവ് ആഘോഷമാക്കുകയാണ് കുടുംബം.
കന്നിപ്രവസത്തില്‍ ഒരുമിച്ചെത്തിയ അഞ്ച് മക്കള്‍ക്കായി, കാല്‍നൂറ്റാണ്ടോളം കരുതലും സനേഹത്തണലും ഒരുക്കിയ രമാദേവിക്കിത് മുത്തശ്ശിയായതിന്റെ നിര്‍വൃതിയും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷവും.
നിമിഷങ്ങളുടെ ഇടവേളയില്‍ ജനിച്ച അഞ്ച് മക്കളില്‍ ഉത്രയും, ഉത്രജയും,ഉത്തരയും, ഉത്തമയും കഴിഞ്ഞ വര്‍ഷം വിവാഹിതരായി. ഏക മകന് ഉത്രജന്‍ വിദേശത്ത് ജോലിയിലാണ്. ഉത്തരയാണ് കഴിഞ്ഞ ദിവസം അമ്മയായത്. മകനും അമ്മയും സുഖമായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക