സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ സർക്കാർ ജീവനക്കാർക്ക് ശമ്പള അഡ്വാന്‍സ് നൽകില്ല. ഓണത്തിന് നൽകുന്ന ശമ്പള അഡ്വാന്‍സ് ആണ് ഒഴിവാക്കിയത്. കോവിഡ് പ്രതിസന്ധിക്കിടയിലും സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വർധനവ് നൽകിയിരുന്നു. ഓണക്കാലത്ത് പതിനഞ്ചാം തീയതിക്ക് ശേഷമാണ് ഓണം വരുന്നതെങ്കിൽ ജീവനക്കാർക്ക് അടുത്ത മാസത്തെ ശമ്പളം നേരത്ത നൽകാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ 20 നാണ് ഓണമെത്തുന്നതെങ്കിലും അഡ്വാന്‍സ് ശമ്പളം നല്‍കേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനം.
കോവിഡ് വ്യാപനം; കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍ ഇന്നും തുടരും
മാത്രമല്ല, ഉല്‍സവബത്തയും ബോണസും നല്കുന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ഗഡുക്കളായി നേരത്തെ ഇവരിൽ നിന്നും പിരിച്ച ശമ്പളവും നൽകുന്നുണ്ട്. അതിനാൽ തന്നെ അഡ്വാന്‍സ് ശമ്പളം നൽകേണ്ടെന്നാണ് തീരുമാനം. 27360 രൂപ വരെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപയും അതിന് മുകളിലുള്ളവര്‍ക്ക് 2750 രൂപ ഉത്സവ ബത്തയും കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. ഇത്തവണ നാട് നേരിടുന്ന പ്രതിസന്ധി ജീവനക്കാർ മനസ്സിലാക്കണമെന്ന് ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക