കോവിഡ് മഹാമാരിക്കിടെ ശക്തമാകുന്ന മറ്റൊരു രോഗ ബാധയാണ് സിക വൈറസ്. മഹാരാഷ്ട്രയിലും ആദ്യമായി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്ര പുനെയിലെ പുരന്ദര്‍ മേഖലയിലുള്ള അൻപത്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ മാസം തുടക്കം മുതൽ തന്നെ ഈ മേഖലയില്‍ നിരവധി പേര്‍ക്ക് പകര്‍ച്ചപ്പനിയും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ രോഗ ബാധ സ്ഥിരീകരിച്ചവർക്ക് ചിക്കുന്‍ഗുനിയയും ബാധിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം; കാസർഗോഡേക്കുള്ള ബസ്യാത്ര തൽക്കാലത്തേക്ക് നിർത്തിവച്ച് കർണാടക
ഇപ്പോൾ രോഗ ലക്ഷണങ്ങളില്ലെന്നും നിലവിൽ ഇവർ രോഗമുക്തരായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കുടുംബങ്ങൾക്കും രോഗലക്ഷണങ്ങൾ ഇല്ല. കേരളത്തിലും സിക വൈറസ് ബാധിച്ചിരുന്നുവെങ്കിലും ഇവരിൽ കൂടുതൽ പേരും രോഗമുക്തരായി കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക