തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരൻ തൻറെ വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് നടനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന കൃഷ്ണകുമാർ. മന്ത്രിയും അദ്ദേഹത്തിൻറെ ഭാര്യയും വീട്ടിലെത്തി ഭക്ഷണം കഴിതിലലും കുടുംബാംഗങ്ങളുമായി സ്നേഹം പങ്കിട്ടതിലും പങ്കിട്ടതിലുമുള്ള സന്തോഷം കൃഷ്ണകുമാർ തൻറെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ശ്രി വി മുരളീധരൻ, മുരളിചേട്ടന്റെ ഒരു ഫോൺ വന്നു. വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ. ഞാനും, ജയശ്രീയും കൂടെ നാല് പേരും.. കുറെ നാളായി മുരളി ചേട്ടൻ പറയുന്നതല്ലാതെ വരാറില്ല.. തിരക്കാണ് കാരണമെന്ന് എനിക്കും അറിയാം.
എന്തായാലും ഇത്തവണ വന്നു, ഒപ്പം സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കൗൺസിലറുമായ ശ്രീ അശോക് കുമാർ, സ്റ്റേറ്റ് സെക്രട്ടറി ശ്രീ ശിവൻ കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ശ്രീ തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാർ എന്നിവരും ഉണ്ടായിരുന്നു.
ഊണിനു ശേഷം വളരെ നേരം കുടുംബാങ്ങളുമായി ചിലവഴിച്ചന്ശേഷം ഇന്നലത്തെ ഔദ്യോഗിക ചടങ്ങുകൾക്കായി ചേട്ടൻ പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദർശിച്ചതിലും സ്നേഹം പങ്കിട്ടതിലും എന്റെയും കുടുംബങ്ങളുടെയും നന്ദി അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക