ദില്ലി: സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് പാലാ എംഎൽഎ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയിൽ ഹർജി. മുംബൈ മലയാളി ദിനേശ് മേനോനാണ് ഹർജി നൽകിയത്.
3.15 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന് ഹർജിയിൽ പറയുന്നത്. ദിനേശിൻറെ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രീറ്റ് കോടതി നേരത്തെ മാണി സി കാപ്പനെതിരെ കേസെടുത്തതിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൻറെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെന്നാണാണ് മാണി സി കാപ്പനെതിരായ ആരോപണം.
വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെതിരെ മാണി സി കാപ്പനെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രീറ്റ് കോടതി കേസെടുത്തിരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക