പാലക്കാട് അമ്പലപ്പാറയിൽ തീപിടുത്തമുണ്ടായ സംഭവത്തിൽ സ്റ്റേഷന് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. കോഴിവേസ്റ്റ് ഫാക്ടറിയിലുണ്ടായ തീ പിടുത്തത്തില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടർന്നാണ് മണ്ണാർക്കാട് സ്റ്റേഷന് ഓഫീസര്‍ക്ക് സ്ഥലംമാറ്റം നൽകിയത്. ഇടുക്കി പീരുമേടിലേക്കാണ് സ്റ്റേഷന് ഓഫീസറെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇതിനു പുറമെ സ്റ്റേഷനിലെ മറ്റുള്ള ജീവനക്കാർക്ക് താക്കീത് നൽകിയതായും പാലക്കാട് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.
ബി.സന്ധ്യയ്ക്ക് ഡിജിപി റാങ്ക്, ഫയര്‍ഫോഴ്സ് മേധാവിയായും തുടരും
തീ അണയ്ക്കുന്നതിനായി എത്തിയപ്പോൾ ജീവനക്കാർ ഫയർ സ്യൂട്ട് ഉപയോഗിച്ചിരുന്നില്ല. ഇതിനെതിരെയാണ് നടപടി. തീപിടുത്തം ഉണ്ടാകുന്ന പക്ഷം നിർബന്ധമായും ജീവനക്കാർ ഫയർ സ്യൂട്ട് ധരിക്കണമെന്ന് റീജിയണല്‍, ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതൊന്നും മണ്ണാർക്കാട് സ്റ്റേഷൻ ഓഫീസർ പാലിച്ചില്ലെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്കാണ് പൊള്ളലേറ്റിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക