കുളയട്ടയെ കൈയിലെടുത്ത് തനിക്കൊപ്പമുള്ളവരുടെ ധൈര്യം പരീക്ഷിക്കുന്ന നടി സണ്ണി ലിയോണിയുടെ വീഡിയോ വൈറലാകുന്നു. സണ്ണി തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മൂന്നാറിൽ ചിത്രീകരണം പൂർത്തിയാക്കിയ ഷീറോ സിനിമയുടെ സെറ്റിലായിരുന്നു സണ്ണിയുടെ ധൈര്യ പരീക്ഷണം.
നിലത്തുകിടക്കുന്ന കുളയട്ടയെ കമ്പുകൊണ്ട് കുത്തിയെടുത്താണ് നടി ഒപ്പമുളളവരുടെ കൈയിൽ വയ്ക്കാൻ നോക്കുന്നത്. ഒരാൾ കുളയട്ടയെ കയ്യിൽ വയ്ക്കാൻ അനുവദിക്കുന്നുണ്ടെങ്കിലും അടുത്ത നിമിഷം അതിനെ കുടഞ്ഞെറിയുന്നതും വീഡിയോയിൽ കാണാം.
ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ ഒരു സൈക്കളോജിക്കൽ ത്രില്ലറാണ്. ഏറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. സണ്ണിക്കൊപ്പം നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക