ജയ്പുർ: പഠിക്കുന്നതിനിടെ ബ്ലൂടൂത്ത് ഹെഡ്ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. 28കാരനായ രാകേഷ് കുമാർ നാഗർ എന്നയാളാണ് പഠനത്തിന് ബ്ലൂടൂത്ത് ഇയർഫോൺ ഉപയോഗിക്കവെ അപകടമുണ്ടായി മരിച്ചത്.
ചെവിയിൽ ഡിവൈസ് ഘടിപ്പിച്ചിരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു. ജയ്പുർ ജില്ലയിലെ ചോമു പട്ടണത്തിനടുത്തെ ഉദൈപുരിയ ഗ്രാമത്തിലാണ് ദാരുണസംഭവം.
മത്സരപരീക്ഷക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന രാകേഷ് ബ്ലൂടൂത്ത് ഉപയോഗിച്ച സമയം ഫോൺ ചാർജ് ചെയ്തിരുന്നു. ഇതാകാം അപകട കാരണമെന്നും പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
അപകടം നടന്നയുടനെ രാകേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നടന്നുകൊണ്ടിരിക്കെയാണ് മരിച്ചത്. ഇരു ചെവികൾക്കും ഗുരുതര പരിക്കേറ്റിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക