പാലക്കാട് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് ചങ്ങലീരിയിലാണ് ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ ഭർത്താവ് തെങ്കര വെള്ളാരംകുന്ന് ഏറാടൻ മുഹമ്മദ് മുസ്തഫ (31), ഭർതൃപിതാവ് ഹംസ (67) എന്നിവരെയാണ് മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
യുവതിയുടെ മാതാപിതാക്കളായ ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസിൻ്റേയും, ഭാര്യ ഉബൈസയുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. ഓഗസ്റ്റ് ഒന്നിന് വൈകുന്നേരമാണ് റുസ്നിയ ജെബി വീടിനകത്തെ മുറിയിൽ തൂങ്ങി മരിച്ചത്. സ്ത്രീധനത്തെ ചൊല്ലിയുണ്ടായ നിരന്തരമായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ കുടുംബം പരാതി നൽകിയിരിക്കുന്നത്. സംഭവം നടക്കുന്ന ദിവസം ഭർത്താവ് മുസ്തഫ റുസ്നിയ ജെബിനെ കാണാൻ എത്തിയിരുന്നതായും, ഇതിനെ തുടർന്നാണ് റുസ്നിയ ആത്മഹത്യ ചെയ്തത് എന്നുമാണ് മാതാപിതാക്കൾ പോലീസിൽ മൊഴി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക