കുതിരാൻ തുരങ്കം കഴിഞ്ഞ മാസം അവസാനമാണ് തുറന്ന് കൊടുത്തത്. രണ്ടാം തുരങ്ക പാതയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. അടുത്ത മാസം ആദ്യ ആഴ്ച തന്നെ യോഗം ചേരുകയും ഓരോ രണ്ട് ആഴ്ചയും ചെയ്യേണ്ട പ്രവൃത്തികളുടെ ചാര്‍ട്ട് ഉണ്ടാക്കുകയും ചെയ്യും. ആദ്യ തുരങ്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതു പോലെ എല്ലാവരേയും യോജിപ്പിച്ചുകൊണ്ടുതന്നെ രണ്ടാം തുരങ്കവും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയപാതാ അതോറിറ്റിക്ക് ആവശ്യമായ എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും തുരങ്കത്തിന്റെ മുകള്‍ഭാഗത്ത് സുരക്ഷാ ജോലികള്‍ പൂര്ത്തിയാക്കുവാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ടണലിന്റെ മുകള്‍ ഭാഗത്തും അടിഭാഗത്തുമുള്ള കോണ്‍ക്രീറ്റിംഗ് നടത്തേണ്ടതുണ്ട്. ഹാന്‍ഡ് റെയിലുകളുടെ നിര്‍മ്മാണം, ലൈറ്റുകള്‍, അഗ്നിശമന സംവിധാനങ്ങള്‍ , സി സി ടി വി, എസ് ഒ എസ് ഫോണ്‍, സ്പീക്കര്‍ , പെയ്ന്റിംഗ്, റോഡ് മാര്‍ക്കിംഗ് എന്നിവയും ഈ പ്രവൃത്തിയുടെ ഭാഗമായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക