സംസ്ഥാനത്തിനകത്തും പുറത്തുമായി ഡോക്ടർമാർക്കെതിരെ നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംഭവങ്ങൾക്കെതിരെ പ്രതിഷേധങ്ങളുടെ ഡോക്ടർമാരും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ നിലപാടുമായി ഐഎംഎ രംഗത്തെത്തിയിരിക്കുകയാണ്. ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഐഎംഎ വ്യക്തമാക്കി. മാത്രമല്ല, അക്രമങ്ങൾക്കെതിരെ കേന്ദ്രനയം കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായും ഐഎംഎ പറഞ്ഞു.
ഇനി ട്രെയിനുകളിൽ ഹൈഡ്രജന്‍ ഇന്ധനം, പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ
ഫോര്‍ട്ട് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കെതിരെ ഉണ്ടായ ആക്രമണം അതിനീചവും സ്ത്രീത്വത്തിനെതിരെയുള്ളതുമാണെന്നും ഡോക്ടർമാരെ സമരത്തിലേക്ക് തള്ളി വിടരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. മാത്രമല്ല, ആരോഗ്യപ്രവർത്തകരുടെ നടപ്പിലാക്കണമെന്നും അവർക്കു നേരെയുള്ള അക്രമങ്ങൾ തടയണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കെജിഎംഒഎ കത്തയച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക