പാട്ന: മദ്യലഹരിയില്‍ അണലിക്കുഞ്ഞിനെ കടിച്ച 65-കാരന് മരിച്ചു. ബീഹാറിലെ മധോദേഹിലാണ് സംഭവം നടന്നത്. രാമ മഹ്തോ എന്നയാളാണ് മരിച്ചത്.
കാലിന് കടിച്ച അണലിക്കുഞ്ഞിനെ ഇയാള്‍ ഓടിച്ചിട്ട് പിടിച്ച് കടിക്കുകയായിരുന്നു. കടിയേറ്റ് അണലി മഹ്തോയുടെ മുഖത്ത് പത്തു തവണ കൊത്തി. തുടര്‍ന്ന് അണലിക്കുഞ്ഞിനെ മഹ്തോ ചവച്ചരച്ച് കൊന്നു.
പാമ്പിന് കുഞ്ഞായതിനാല്‍ വിഷമുണ്ടാകില്ലെന്ന ധാരണയില്‍ ആശുപത്രിയില്‍ പോകാന്‍ മഹ്തോ തയ്യാറായില്ലെന്ന് വീട്ടുകാര്‍ പറയുന്നു. പിന്നീട് മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക