കോവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തവർക്ക് മാളുകളിൽ പ്രവേശിക്കുവാനുള്ള അനുമതി നൽകി മഹാരാഷ്ട്ര സർക്കാർ. ഞായറാഴ്ച മുതലാണ് അനുമതി നൽകുക. മുംബൈയിലും മറ്റുള്ള നഗരങ്ങളിലും ഇത് ബാധകമാണ്. ഞായറാഴ്ച മുതലാണ് മാളുകൾ തുറക്കുക. മാളുകളിൽ പ്രവേശിക്കുന്നവർ വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആഗസ്റ്റ് 15 മുതൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കുവാനാണ് തീരുമാനം.
യുഎഇ താമസ വിസാ കാലാവധി ഡിസംബര്‍ വരെ നീട്ടി, ആശ്വാസത്തിൽ പ്രവാസികൾ
രാത്രി 10 മണി വരെ റെസ്റ്റോറന്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കുവാനും തുറന്ന സ്ഥലത്ത് വിവാഹ ചടങ്ങിൽ 200 പേര്‍ക്കും പങ്കെടുക്കുവാനുള്ള അനുമതി നൽകിയിട്ടുണ്ട്. രണ്ട് ഡോസ് കോവിഡ് വാക്സിനും എടുത്തവര്‍ക്ക് ലോക്കല്‍ ട്രെയിനുകളില്‍ കയറാം. അതേസമയം കോവിഡ് നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തിയേറ്ററുകളും ആരാധനാലയങ്ങളും തുറക്കാന്‍ ഈ ഘട്ടത്തില്‍ അനുമതിയില്ലെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക