പ്രവാസികൾക്ക് ആശ്വസിക്കാം. അത്തരമൊരു വിവരമാണ് യുഎഇ അറിയിച്ചിരിക്കുന്നത്. യാത്രാവിലക്കില്‍ നാട്ടില്‍ കുടങ്ങിയവരുടെ താമസ വിസാ കാലാവധി യുഎഇ നീട്ടി നൽകിയിരിക്കുകയാണ്. ഡിസംബര്‍ ഒന്‍പത് വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. മാത്രമല്ല, വിസ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് ഐസിഎ, ജിഡിആര്‍എഫ്എ അനുമതി വാങ്ങി യുഎഇയിലേക്ക് മടങ്ങാനാകും. നവംബര്‍ ഒൻപതിനകം എത്തണമെന്നാണ് യു.എ.ഇ അറിയിച്ചിട്ടുള്ളത്. പിന്നീടുള്ള ഒരു മാസം ഗ്രേസ് പിരിയഡ് പോലെ വിസ റിന്യൂവലിന് ഉപയോഗിക്കാം.
‘വളർത്ത് നായ്ക്കൾക്ക് അടിയന്തരമായി രജിസ്ട്രേഷൻ നടത്തണം’; ഹൈക്കോടതി നിർദ്ദേശം
കോവിഡ് സാഹചര്യത്തിൽ നാട്ടിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് ഈ തീരുമാനം ആശ്വാസമാകും. അതേസമയം, ദുബായ് വിസയുള്ളവര്‍ക്ക് വാക്സിന് എടുക്കാതെ തന്നെ ദുബായിലേക്ക് പ്രവേശിക്കാമെന്ന് വിമാനക്കമ്പനികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രക്കാര്‍ കൈവശം കരുതണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക