തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെ ബെവ്കോ വഴി മദ്യ വിൽപന ഉണ്ടാവില്ല. ഔട്ട്ലെറ്റുകൾക്കും വെയർഹൗസുകൾക്കും ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ മദ്യ വിൽപന ശാലകളുടെ പ്രവർത്തന സമയം കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്.
ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാനാണ് മദ്യശാലകളുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ചതെന്നാണ് സർക്കാരിന്റെ വിശദീകരണം. സമയം നീട്ടി കിട്ടണമെന്ന ബെവ്കോ എം.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണി വരെയായിരുന്നു മദ്യശാലകളുടെ പ്രവർത്തനസമയം.
അതേസമയം കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് നൽകിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ മാസം 28 വരെ മുഴുവൻ കടകൾളും തുറന്ന് പ്രവർത്തിക്കും. സ്വാതന്ത്ര്യ ദിനമായ നാളെയും ഓണത്തോടനുബന്ധിച്ച് 22-ാം തീയ്യതിയും സർക്കാർ സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക