ചെറുതും വലുതുമായ വേഷങ്ങൾക്കൊണ്ട് മലയാളികളെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്ത നടനാണ് ഇന്ദ്രൻസ്. കഥാപാത്ര മൂല്യമുള്ള വേഷങ്ങൾക്കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട് നടൻ. അന്താരാഷ്ട്ര തലത്തിൽ പോലും അംഗീകാരം നേടിയ ഇന്ദ്രൻസ് ഇപ്പോഴും മലയാള സിനിമയുടെ അവിഭാജ്യ ഘടകമാകുന്നു. ഇന്ദ്രൻസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ‘ജമാലിന്റെ പുഞ്ചിരി’. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.
https://www.youtube.com/watch?v=28Dz1VEj-5Y&t=3s
മുന്‍ മുഖ്യമന്ത്രി എംജി രാമചന്ദ്രനെ മോശമായി ചിത്രീകരിച്ചു, പാ രഞ്ജിത്തിന് നോട്ടീസ്
വിക്കി തമ്പിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, രമേശ് പിഷാരടി തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ അവതരിപ്പിച്ചത്. സിദ്ധിഖ്, ജോയ് മാത്യു, അശോകന്, മിഥുന് രമേശ്, നസ്ലിന്, ശിവദാസന്‍ കണ്ണൂര്‍, ദിനേശ് പണിക്കര്‍, കൊച്ചുപ്രേമന്, രമേശ് വലിയശാല, സുനില്‍, മുഹമ്മദ് ഫര്സാന്, പ്രയാഗ മാര്ട്ടിന്, രേണുക, മല്ലിക സുകുമാരന്‍, താരാ കല്യാണ്‍, ജസ്ന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക