ഹരിത വിഷയത്തിലെ പികെ അബ്ദുറബ്ബിന്റെ ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട എന്ന പരാമര്‍ശത്തിന് മറുപടിയുമായി കെ ടി ജലീല്‍. ”എന്റെ റബ്ബേ, ‘ദം ബിരിയാണിയുടെ കാലമല്ലേ? ചെമ്പിനേക്കാള്‍ ചൂട് മൂടിക്കുണ്ടാവുക സ്വാഭാവികം”.- എന്നാണ് ജലീലിന്റെ മറുപടി.
ഹരിതയിലെയും, എം.എസ്.എഫിലെയും പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ലീഗിനറിയാമെന്നും അതിന് മാധ്യമങ്ങളുടെയോ മറ്റുള്ളവരുടെ ഉപദേശമോ ആവശ്യമില്ലെന്നാണ് അബ്ദുറബ്ബ് നേരത്തെ പറഞ്ഞത്.
ലീഗിനെതിരെ വാര്‍ത്തകള്‍ പടച്ചുണ്ടാക്കി എത്ര എരിവും മസാലയും ചേര്‍ത്താലും കേരളമിതൊന്നും മറക്കില്ലെന്നും ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ടെന്നും അബ്ദുറബ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക