222 ഇന്ത്യാക്കാരെ അഫ്ഗാനിസ്താനില്‍ നിന്നും തിരികെ നാട്ടില്‍ എത്തിച്ചു. കാബൂളില്‍ നിന്നു ഇന്ത്യന്‍ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങളാണ് ഇന്ന് ഡല്‍ഹിയിലെ ത്തിയത്. രണ്ട് വിമാനങ്ങളിലുമായി 222 പേരാണ് മടങ്ങിയെത്തിയ സംഘത്തിലുണ്ടായിരുന്നത്. ഒരു വിമാനം താജിക്കിസ്ഥാന്‍ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ 135 പേരും താജിക്കിസ്ഥാനില്‍ നിന്നുള്ള വിമാനത്തില്‍ 87 ഇന്ത്യാക്കാരും 2 നേപ്പാള്‍ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. രക്ഷാദൗത്യങ്ങള്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക