കണ്ണൂർ: പിലാത്തറയിലെ ഗ്രേസ് പ്ലാസ കോംപ്ലക്സിലെ അംഗങ്ങൾ ‘ഓണനിലാവ് 2021’ എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം നടത്തി. ബിൽഡിങ്ങിലെ ഇരുപതോളം വ്യാപാരസ്ഥാപനങ്ങളും, റോട്ടറി ക്ലബ്, ലെൻസ്ഫെഡ് തുടങ്ങിയ സംഘടനകളും അടങ്ങുന്ന ഇരുന്നൂറോളം കുടുംബാംഗങ്ങളുടെ വിവിധ മത്സരങ്ങൾ ഓൺലൈൻ വഴി സംഘടപ്പിക്കുകയായിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിമിതമായിട്ടാണ് പരിപാടികൾ നടത്തിയത്. പരിപാടിയിൽ പരിയാരം സി.ഐ. കെ.വി. ബാബു സമ്മാനദാനം നിർവ്വഹിച്ചു. കൂടാതെ അദ്ദേഹത്തിന്റെ ഓണവിശേഷങ്ങളും പങ്കുവെച്ചു.
കൃഷി, മഴ എന്നീ വിഷയങ്ങൾ ആസ്പദമാക്കി കണ്ണൂർ ജില്ലയിലെ ആൾക്കാർക്ക് പങ്കെടുക്കാൻ പറ്റാവുന്ന മൊബൈൽ ഫോട്ടോഗ്രാഫി മത്സരം, അംഗൻവാടി കുട്ടികളുടെ വിവിധ മത്സരങ്ങൾ, നടോടി നൃത്തം, അറബി ഗാനങ്ങൾ, ഓണപ്പൂക്കള മത്സരം, ഡാൻസ് തുടങ്ങിയ കലാപരിപാടി ഓൺലൈനായി ആണ് നടത്തിയത്.
ചടങ്ങിൽ ഷനിൽ ചെറുതാഴം അധ്യക്ഷത വഹിച്ചു. , ഗ്രേസ് പ്ലാസ ബിൽഡിംഗ് ഓണർ അബ്ദുൽ കാദര്‍ മുഖ്യാതിഥിയായി. മിറാജ് സ്വാഗതവും, അരവിന്ദാക്ഷന്, ഗണേശന്, ഷാജി മാസ്കോ, ഡോ: ജിജി ശങ്കര്‍, രാജേഷ് കെ വി ഉണ്ണികൃഷ്ണന്,
അജുന തുടങ്ങിയവർ സംസാരിച്ചു. പായസദാനത്തോടുകൂടിയാണ് പരിപാടി അവസാനിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക