കല്യാണത്തിനായാലും ഓഫിസിലേക്കായാലും മുഖം മിനുക്കി ഒരൽപം വൃത്തിയായി പോകാൻ
ആഗ്രഹിക്കുന്നവരാണ് എല്ലാ സ്ത്രീകളും. എന്നാൽ മേക്കപ്പിനു വേണ്ടി ഒരുപാട് സമയം കളയാനും
പറ്റില്ല. ഇതാ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെ വേഗം മേക്കപ്പ് കഴിയും.
∙ വരണ്ട മുഖത്ത് മേക്കപ്പ് ചെയ്യുമ്പോൾ മുഖം നനച്ച് ഈർപ്പം ഒപ്പിയ ശേഷം മാത്രം മിനുക്കു പണികൾ
തുടങ്ങിയാൽ മതി. ഫൗണ്ടേഷനും കോംപാക്ട് പൗഡറും വരണ്ട മുഖത്ത് പാടുണ്ടാക്കുന്നത് ഒഴിവാക്കാം.
∙ തിളക്കമുളള ഐ ഷാഡോ ഉപയോഗിക്കുമ്പോൾ ഒരു കോട്ട് ഐ പ്രൈമർ അടിക്കുക. കണ്ണിനു മുകളിൽ ഐഷാഡോ പടർന്ന് വൃത്തികേടാകാതിരിക്കാനാണിത്.
∙ മേൽക്കുമേൽ ഫൗണ്ടേഷൻ പുരട്ടി കൂടുതൽ വെളുക്കാൻ ശ്രമിക്കരുത്. ചർമ്മത്തിന്റെ നിറത്തിനു
യോജിച്ച ഫൗണ്ടേഷൻ അൽപം മാത്രം പുരട്ടി സ്വാഭാവികത നിലനിർത്താൻ ശ്രമിക്കുക.
∙ ടോൺ ടെസ്റ്റ് കൈത്തണ്ടയിൽ ചെയ്തു നോക്കി ഫൗണ്ടേഷൻ തെരഞ്ഞെടുക്കരുത്. മുഖത്തിന്റെ നിറവും
കൈകളുടേതും തമ്മിൽ വ്യത്യാസമുണ്ടാകും. താടിയെല്ലിന്റെ ഭാഗത്തു ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്.
∙ ലിപ് ഗ്ലോസ് ചുണ്ടുകളിലാകെ പുരട്ടരുത്. മധ്യഭാഗത്ത് അൽപം പുരട്ടി വശങ്ങളിലേക്ക് പടർത്തിയാൽ
മതി. ഏറെ ഗ്ലോസ് പുരട്ടുന്നതും ഇപ്പോൾ ട്രെൻഡല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക