കോഴിക്കോട്: സർക്കാർ സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോൽസാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. നിലവിലുള്ള വ്യവസ്ഥകൾ ഉദാരമാക്കും.
വ്യവസായ പാർക്കുകളിലെ ഭൂമിയുടെ ഉടമസ്ഥത വ്യവസായികൾക്ക് നൽകുന്ന കാര്യത്തിൽ സർക്കാർ നയം സെപ്റ്റംബറിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 1 മുതൽ വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന സോഫ്റ്റ് വെയർ അടിസ്ഥാനത്തിലാകും. കോഴിക്കോട്ട് കെഎസ്ഐഡിസിയുടെ മേഖല കേന്ദ്രം തുടങ്ങും.നോക്കുകൂലി ക്രിമിനൽ കുറ്റമാണ്. അത് വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക