തെന്നിന്ത്യൻ താരം ഖുശ്ബുവിന്റെ മേക്കോവർ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
സോഷ്യൽ മീഡിയ വഴിയാണ് ഖുശ്ബു താൻ ശരീര ഭാരം കുറച്ചതിനെക്കുറിച്ച് വിശദീകരിച്ചത്. വർക്ക്ഔട്ടിലൂടെയും ഡയറ്റിലൂടെയുമാണ് താൻ ശരീര ഭാരം കുറച്ചതെന്ന് ഖുശ്ബു പറയുന്നു.
തന്റെ പുതിയ മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട് താരം.
കഠിനാധ്വാനം ഫലം കാണുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നാണ് ചിത്രങ്ങൾക്കൊപ്പം ഖുശ്ബു എഴുതിയിരിക്കുന്നത്. നിരവധി സിനിമാ താരങ്ങൾ ഖുശ്ബുവിന് അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക