കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ദേശീയ മോണിറ്റൈസേഷന് പൈപ്പ് ലൈന്‍ പദ്ധതി രാജ്യത്ത് അനാവരണം ചെയ്തിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്. രാജ്യം 70 വർഷംകൊണ്ട് ഉണ്ടാക്കിയെടുത്ത സമ്പത്തെല്ലാം മോദി സർക്കാർ വിറ്റ് തുലയ്ക്കുകയാണെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
രാജ്യത്ത് നിർധനർക്ക് കിട്ടേണ്ട ആസ്തികളെല്ലാം മോദി വ്യവസായ സുഹൃത്തുക്കൾക്ക് നൽകുകയാണ് ചെയ്യുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുകയും വലിയ ദുരന്തം സംഭവിക്കുകയും ചെയ്യും. മോദി സർക്കാർ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുകയാണ് ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ റെയില്‍, റോഡ്, വൈദ്യുതി മേഖലകളില്‍ നിന്ന് സ്വകാര്യ പങ്കാളിത്തോടെ ആറ് ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക