‘കുഞ്ഞനന്തന്റെ കട’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് എത്തിയ താരമാണ് നൈല ഉഷ. ഗ്യംഗ്സ്റ്റര്‍, ഫയര്മാന്, പത്തേമാരി തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും കണ്ടതിന്റെ സന്തോഷമാണ് നൈല ഉഷ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
”ആകാശത്തേക്ക് നോക്കുന്നതും കോടാനുകോടി നക്ഷത്രങ്ങളെ കാണുന്നത് സങ്കല്‍പ്പിക്കുക… ഓരോ തവണ കാണുമ്പോഴും മമ്മൂക്ക അതിശയിപ്പിക്കുന്നത് അങ്ങനെയാണ്.. ആരെങ്കിലും എന്നെയുടനെ അദ്ദേഹത്തിനൊപ്പം ഒരു സിനിമയില്‍ അഭിനയിപ്പിക്കൂ” എന്നാണ് നൈല മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് ആണ് നൈലയുടെ അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക