കോഴിക്കോട് നഗരത്തില്‍ ആവശ്യക്കാര്‍ക്ക് സൗജന്യ ഉച്ചഭക്ഷണപ്പൊതികള്‍ നല്കുന്ന പദ്ധതിക്ക് തുടക്കം. വനിതകളുടെ കൂട്ടായ്മ നടപ്പിലാക്കുന്ന പദ്ധതി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഒരോ ദിവസവും മുന്നൂറ് പൊതിച്ചോറുകള്‍ വിതരണം ചെയ്യും.
നഗരത്തോട് ചേര്‍ന്ന പത്തിടങ്ങളിലാണ് ലഞ്ച് ബോക്സുകള്‍ സ്ഥാപിക്കുക. ഒരോ പെട്ടിയിലും മുപ്പത് പൊതിച്ചോറുകള്‍ വീതം വെക്കും.
ആവശ്യക്കാര്‍ക്ക് ഇതെടുത്ത് പോകാം. വിദ്യാര്‍ഥിനികളും വീട്ടമ്മമാരും ചേര്‍ന്ന ഐ.എന്‍.എ അസോസിയേഷന് എന്ന കൂട്ടായ്മയാണ് പദ്ധതിക്ക് പിന്നില്‍.മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സൗജന്യ ഭക്ഷണ വിതരണം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. സംഘടനകളുടേയും വ്യക്തികളുടെയും സഹായത്തോടെയാണ് പദ്ധതി മുന്നോട്ട് പോവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക