തിരുവനന്തപുരം: ചാനൽ ചർച്ചയിൽ ഇന്നലെ പങ്കെടുത്ത കെ.പി.അനിൽ കുമാറിനേയും ശിവദാസൻ നായരേയും സസ്പെൻഡ് ചെയ്തതിന് പിന്നാലെ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിൽ നിന്നും നേതാക്കളെ വിലക്കി കെപിസിസി.
ഡിസിസി പട്ടികയടക്കമുള്ള പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ ചാനലുകളിലെ ചർച്ചക്ക് പോകരുതെന്ന് കെപിസിസി നിർദ്ദേശിച്ചു.
ഈ വിഷയത്തിലെ പാർട്ടിയുടെ നിലപാട് ഹൈക്കമാൻഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെപിസിസി നേതൃത്വം പാർട്ടി വക്താക്കൾക്കടക്കം നൽകിയിരിക്കുന്ന നിർദേശം.
വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാധ്യമങ്ങളിലോ പ്രതികരിച്ചാൽ നടപടിയുണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കിയിട്ടുണ്ട്.
14 ജില്ലകളിലേയും ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തു വന്നതിന് പിന്നാലെയാണ് കോൺഗ്രസിൽ പൊട്ടിത്തെറി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക