സിനിമ ഒരു തെറ്റിദ്ധരിക്കപ്പെട്ട കലാരൂപമാണെന്ന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി
സിനിമയില്‍ ജോലി ചെയ്യുന്നവരില്‍ 90 ശതമാനവും പട്ടിണിക്കാരാണെന്നും അദ്ദേഹം പറഞ്ഞു .
സൂപ്പര്‍ താരങ്ങളും അതുപോലുള്ള ചിലരും മാത്രമാണ് അതിസമ്പന്നരെന്നും അദ്ദേഹം പറഞ്ഞു. ”സൂപ്പര്‍ താരങ്ങളെന്ന് അറിയപ്പെടുന്ന ഇരുപതോ മുപ്പതോ പേരും അവര്‍ക്കൊപ്പം നില്ക്കുന്ന ചില സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരുമാണ് സിനിമ ഭരിക്കുന്നത്,
” സത്യം തുറന്ന് പറയുന്ന ആളായത് കൊണ്ടാണ് 55 വര്‍ഷമായി സിനിമയിലുണ്ടായിട്ടും ഇന്നും ദരിദ്രനായി തുടരുന്നതെന്നും അഭിമാനമുള്ളത് കൊണ്ട് ആരുടെ മുന്നിലും കൈനീട്ടാറില്ലെന്നും മഴമിഴി ചടങ്ങില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക