അത്ഭുതദ്വീപ് ഹിറ്റായതിനെ കുറിച്ച് സംവിധായകന് വിനയന് . സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളല്ലാതെ മറ്റുള്ളവ പിടിച്ചു നില്‍ക്കുമോ എന്ന് ചോദിച്ചിടത്താണ് ഈ സിനിമ ഹിറ്റായത് എന്ന് വിനയന് പറയുന്നു.
മമ്മൂട്ടിയുടെയോ, മോഹന്‍ലാലിന്റെയോ, ജയറാമിന്റെയോ, ദിലീപിന്റെയോ ഒക്കെ പടമല്ലാതെ മറ്റുള്ള പടങ്ങള്‍ക്ക് നില്ക്കാന് പറ്റുമോ എന്ന് ചോദിച്ചിടത്താണ് 75-ാം ദിവസത്തെ അത്ഭുത ദീപിന്റെ പോസ്റ്റര്‍ അടിച്ച് വന്നത്. സരിത സവിത സംഗീത തിയേറ്ററില്‍ വന്ന് പോസ്റ്റര്‍ കണ്ടപ്പോള്‍ പക്രുവിന് ഇത് വിശ്വസിക്കാന്‍ പറ്റുന്നില്ല.
കണ്ണൊക്കെ നിറഞ്ഞു വന്നു. പക്രുവിന്റെ ജീവിതത്തില്‍ നേടാവുന്ന ഒരു വലിയ സംഭവമായി അത് മാറി. പക്രുവിന്റെ മാത്രമല്ല, ആ ചിത്രത്തിന് ശേഷം താന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കുറേ കുഞ്ഞന്മാരുടെ കല്യാണത്തിന് പോയി എന്നും വിനയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക