വിദേശത്തേക്ക് മടങ്ങാനാവാത്തതിന്റെ മനോവിഷമത്തില്‍ പ്രവാസി വീടിന്റെ ടെറസിന്റെ മേല്‍ക്കൂരയില്‍ തൂങ്ങി മരിച്ചു. കൊറ്റനാട് കിഴക്കേതില്‍ വീട്ടില്‍ പ്രസാദിനെയാണ് (60) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം.
ബന്ധുക്കള്‍ ചേര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 13 വര്‍ഷമായി മസ്ക്കറ്റിലെ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പ്രസാദ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ മടക്കയാത്ര വൈകിയതിനെ തുടര്‍ന്ന് ബാങ്ക് ലോണ്‍ അടക്കം മുടങ്ങിയതിന്റെ മനോവിഷമം പ്രസാദിനെ അലട്ടിയിരുന്നതായി അടുത്ത ബന്ധു പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക