മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ശോഭന. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളികൾ നെഞ്ചോട് ചേർക്കുന്ന നായികയാണ് ശോഭന. ഗ്രേസും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി.
ഇപ്പോഴിതാ, ശ്രീകൃഷ്ണജയന്തി ദിനത്തിൽ വൃന്ദാവനിൽ നിന്നുള്ള ഒരു വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. മാസ്ക് അണിഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ നടക്കുന്ന ശോഭനെയാണ് വീഡിയോയിൽ കാണാനാവുക. വൃന്ദാവനിലെ ബങ്കെ ബിഹാരി ക്ഷേത്രത്തിലേക്കായിരുന്നു ശോഭനയുടെ യാത്ര.
ഇന്ത്യയിൽ തന്നെ ശ്രീകൃഷ്ണന്റെ പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ബങ്കെ ബിഹാരി ക്ഷേത്രം. ത്രിഭംഗ രീതിയിൽ നിൽക്കുന്ന വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ.
“തെരുവുകൾ ആളുകളാൽ നിറഞ്ഞിരുന്നു, ഒരു നിമിഷം മാസ്ക് അണിയാത്ത മുഖങ്ങൾ കണ്ടപ്പോൾ ഞാൻ ഭയന്നു. എല്ലാവരും തങ്ങളുടെ ബങ്കെ ബിഹാരിയെ കാണാനുള്ള പ്രതീക്ഷയോടെ എത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക