ജാർഖണ്ഡിൽ ആണ് പട്ടാളക്കാരനു പോലീസിൽ നിന്ന് മാസ്ക് ധരിച്ചില്ല എന്ന കാരണത്താൽ മർദ്ദനമേറ്റത്. മുഖത്തും നെഞ്ചത്തും ഗുരുതരമായി പരിക്കേറ്റ സൈനികനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജാർഖണ്ഡിലെ ചിത്ര ജില്ലയിൽ പവൻ കുമാർ യാദവ് എന്ന സൈനിക ഉദ്യോഗസ്ഥനാണ് മർദ്ദനമേറ്റത്. റോഡിൽ വാഹന പരിശോധന നടത്തുന്ന സമയത്തു ബൈക്കിൽ ഇവിടെ എത്തിയ പവൻ കുമാറിനെ തടഞ്ഞു നിറുത്തിയ ബൈക്കിൻറെ താക്കോൽ ഊരി മാറ്റി മർദ്ദിക്കുകയായിരുന്നു എന്ന് ഇവിടുത്തെ ലോക്കൽ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടു ലഭിച്ചതിനു ശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്നു എസ് പി രാകേഷ് രഞ്ജൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക