സംഭവം നടന്നത് ഗ്രെറ്റർ നോയിഡയിലെ മിത്ര സൊസൈറ്റിയിൽ ആണ്. സാം സാം ഫുഡ് ഡെലിവറി റെസ്റ്റോറന്റ് നടത്തിയിരുന്ന സുനിൽ ആണ് മരിച്ചത്. റെസ്റ്റോറന്റ് ഉടമയെ ഓർഡർ വൈകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഡെലിവറി ബോയ് വെടി വെച്ച് കൊല്ലുകയാണുണ്ടായത് . ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പോലീസ് തിരച്ചിൽ നടത്തി വരികയാണ്.
പ്രതി മദ്യ ലഹരിയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പോലീസ് പറഞ്ഞു.ചിക്കൻ ബിരിയാണിയുടെ ഓർഡർ കൊടുത്തതിനു ശേഷം എടുക്കാൻ വന്ന പ്രതി ഓർഡർ വൈകിയതുകൊണ്ട് ഉടമയുമായി വാക്ക് തർക്കമുണ്ടാവുകയും വെടി ഉതിർക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പോലീസ് പറഞ്ഞു.
ഉടമയെ കൊല്ലാൻ സഹായിച്ച മറ്റൊരാൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതായി സമീപത്തു സ്ഥാപിച്ചിട്ടുള്ള സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് മനസിലായതായും പ്രതിയെ ഉടൻ പിടി കൂടുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക