ലണ്ടന്‍: നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഐറിഷ് യുവതിക്ക് എതിരെ നിയമനടപടികളുമായി കോടതി. മൃഗങ്ങളെ ദുരുപയോഗം ചെയ്തു എന്നതാണ് യുവതിക്കെതിരായ കേസ്.
ഐറിഷ് വനിതയ്ക്കെതിരായ കേസില്‍, പ്രോസിക്യൂട്ടര്‍മാര്‍ തെളിവുകള്‍ തയ്യാറാക്കുന്നത് പൂര്‍ത്തിയാക്കി. ഈ മാസം അവസാനത്തോടെ കോടതി വാദം കേള്‍ക്കും. 29 കാരിയായ ഐറിഷ് യുവതി 2019 ഡിസംബറില്‍ തന്റെ വീട്ടിനുള്ളില്‍ വെച്ച് ഒരു മിശ്രിത ഇനത്തിലുള്ള (റോട്ട്വീലര്) നായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് കേസ്. ഈ വര്‍ഷം ജൂണിലാണ് കേസ് ഡബ്ലിന്‍ ജില്ലാ കോടതിയില്‍ എത്തിയത്.
ദി ഐറിഷ് സണിലെ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രോസിക്യൂട്ടര്‍മാര്‍ തെളിവുകള്‍ തയ്യാറാക്കുന്നത് പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ മൂന്നിന് കോടതിയില്‍ കേസ് എത്തിയെങ്കിലും യുവതി ഹാജരായിരുന്നില്ല. അതേസമയം, യുവതിയുടെ പേരും മറ്റ് വിവരങ്ങളും പുറത്തു വിടുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂണില്‍ കേസ് ആദ്യം ഡബ്ലിന്‍ ജില്ലാ കോടതിയില്‍ വന്നപ്പോള്‍ തന്നെ പ്രതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതിയുടെ അഭിഭാഷകന് അവളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്ന് കോടതിയെ ബോധിപ്പിച്ചു. ആരോപണത്തിന്റെ സ്വഭാവം കാരണം, അത് മാധ്യമങ്ങളും പൊതുജനങ്ങളും വെറുപ്പോടെ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. ഇത് നിയമത്തിന്റെ ശരിയായ പ്രക്രിയയെ ബാധിക്കുകയും ന്യായമായ വിചാരണയ്ക്കുള്ള അവളുടെ അവകാശത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും ആയിരുന്നു അഭിഭാഷകന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക