സോഷ്യല്‍മീഡിയയില്‍ നിന്ന് തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ദേവി.
കഴിഞ്ഞ ദിവസം ദേവി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് താഴെയാണ് ഒരാള്‍ അശ്ലീല കമന്റുമായി എത്തിയത്. ഈ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം ദേവി ഇന്‍സ്റ്റഗ്രാം സ്റ്റേറിയായി ഒരു മറുപടി പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഇതു വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍ സത്യത്തില്‍ ആദ്യം എന്താണ് അയാള്‍ പറഞ്ഞതെന്ന് തനിക്ക് മനസ്സിലായില്ലെന്നാണ് ദേവി പറഞ്ഞത്. ആദ്യമായാണ് ഒരു നെഗറ്റീവ് കമന്റ ്. എനിക്ക് സത്യത്തില്‍ എന്താണ് അയാള്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.
വിദേശത്ത് പഠിച്ചു വളര്‍ന്ന ആളെന്ന നിലയില്‍ ഇത്തരം പ്രയോഗങ്ങള്‍ എനിക്കറിയില്ല. ഞാന്‍ ഇതുവരെ ഇങ്ങനെയൊന്നും കേട്ടിട്ടില്ല.
അതിനാല്‍ ഞാനത് വിട്ടു. എന്റെ ഒരു സുഹൃത്ത് വായിച്ചിട്ടാണ് ഇത്ര വള്‍ഗറായ ഒരു കാര്യമാണ് അയാള്‍ എഴുതിയിരിക്കുന്നതെന്ന് പറഞ്ഞത്. എനിക്കത് വിഷമമായി”. – ദേവി ’ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക